Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകൊല്ലത്തുനിന്നും കാണാതായ...

കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി

പത്തനംതിട്ട : കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  എസ് ആർ ടി സി ബസിൽ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി. പന്തളം പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കെ എസ് ആർ ടി സി ബസിൽ നിന്നും കൂട്ടിക്കൊണ്ടു വന്ന  നാടോടി സ്ത്രീയെയും  മൂന്നര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയും കൊല്ലം പിങ്ക് പോലീസിന് കൈമാറി.

കൊല്ലത്തുനിന്നും കാണാതായ കുട്ടിയെയാണ്  തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടി ഇവരുടേതല്ലെന്നു പോലീസിന് ബോധ്യപ്പെട്ടിരുന്നു. കൊല്ലം കുന്നിക്കോട് സ്വദേശിനിയുടെ കുട്ടിയാണെന്ന്  പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മാതാവിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായും വ്യക്തമായി. മാതാവിനോപ്പം കൊല്ലം ബീച്ച് കാണാനെത്തിയതാണ് കുട്ടി.

പന്തളത്തു നിന്നും ത്യശൂരിന് പോകുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത് വന്ന നാടോടി സ്ത്രീയുടെ പക്കൽ നിന്നാണ് സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടതും ജീവനക്കാർ പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചതും. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശിനിയുടെതാണ് സിയാനയെയാണ് ഇവർക്കൊപ്പം കണ്ടെത്തിയത്. തികളാഴ്ച്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്.

തുടർന്ന് പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തി.  സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 18-09-2025 Karunya Plus KN-590

1st Prize ₹1,00,00,000/- PU 735716 (PUNALUR) Consolation Prize ₹5,000/- PN 735716 PO 735716 PP 735716 PR 735716 PS 735716 PT 735716 PV 735716 PW 735716 PX 735716...

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ വെടിവെപ്പ് : വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ്...
- Advertisment -

Most Popular

- Advertisement -