കൊച്ചി : ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈമാറാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി
എരുമേലിയിൽ അയ്യപ്പഭക്തരിൽനിന്നും സിന്ദൂരവും ചന്ദനവും തൊടാൻ 10 രൂപ ഫീസ് നിശ്ചയിച്ച് കരാർ നൽകിയ ദേവസ്വം നടപടി വിവാദമായിരുന്നു. ഇതിനെതിരെ എരുമേലി സ്വദേശി മനോജ് എസ്.നായർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ ആരെയും നിർബന്ധിച്ച് പണം വാങ്ങുന്നില്ലെന്നും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്നും ദേവസ്വം ബോർഡ് വാദിച്ചു. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.