Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ ; നടൻ സൗബിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്.നടനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.

പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്.സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ സിറാജ് എന്ന ആൾക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശേരി സ്ഫോടനം:കുറ്റപത്രം സമർപ്പിച്ചു

കൊച്ചി:കളമശേരി സ്ഫോടന കേസിൽ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണു ഏക പ്രതി. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ...

തലസ്ഥാനത്ത് റോഡ് അടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.റോഡ് അടച്ചു കെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരും .മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ആരാണ് യോഗത്തിൽ പങ്കെടുത്തത്...
- Advertisment -

Most Popular

- Advertisement -