കൊച്ചി : സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയനും മറ്റുള്ളവരും നൽകിയ അപ്പീലിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി കേൾക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.





