തിരുവല്ല: കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത് എത്തിച്ചു. തുടർന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പൊതുദർശനം നടന്നു. രാത്രി 9 മണിയോടെ തിരുവല്ല കെ എസ് ആർ ടി സി കോർണറിൽ എത്തിയ ഭൗതിക ശരീരത്തിൽ തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ രാഷ്ട്രിയ സാമൂഹിക മേഖലകളിലെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. സഭാ ആസ്ഥാനത്ത് ഇന്ന് രാത്രിയിൽ വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷകൾ നടക്കും
നാളെ (20) കുറ്റപ്പുഴ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 21 രാവിലെ 9 വരെ പൊതു ദർശനം. 21ന് രാവിലെ ശുശ്രൂഷകൾക്ക് ശേഷം 11മണിക്ക് കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം.