തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. പോറ്റിക്ക് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ബംഗലൂരുവില്‍ വെച്ചുള്ള ചിത്രമാണിതെന്നാണ് സൂചന.ഷര്‍ട്ടും പാന്റും ധരിച്ചാണ് അടൂര്‍ പ്രകാശ് ചിത്രത്തിലുള്ളത്.
ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും, അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ പരിചയമുണ്ടെന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്.സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശ് എംപിയുമുണ്ട്.
എന്നാല്‍ പോറ്റി ക്ഷണിച്ചിട്ടാണ് ഒപ്പം ചെന്നതെന്നും, സോണിയയെ കാണാന്‍ താനല്ല അനുമതി വാങ്ങി നല്‍കിയതെന്നുമാണ് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്.






