കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ ഹോട്ടൽ ജീവനക്കാർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.
2020ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസ്സുള്ള മകൻ വിയാനെ തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ ശരണ്യ കൊലപ്പെടുത്തിയതെന്നാണ് കേസ്.