Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorഎല്ലാ സ്ത്രീകളിലും...

എല്ലാ സ്ത്രീകളിലും കാണേണ്ടത് അമ്മയെ: മനോജ് വി.നമ്പൂതിരി

തിരുവന്‍വണ്ടൂര്‍: പെറ്റമ്മയെ മാത്രമല്ല എല്ലാ സ്ത്രീകളെയും അമ്മയായി കണ്ടു വന്ദിക്കാനാണ് ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് അധ്യാത്മികാചാര്യന്‍ കുരമ്പാല മനോജ് വി. നമ്പൂതിരി. നാലാമത് അഖില ഭാരതീയ പാണ്ഡവീയ സത്രത്തില്‍ മഹാഭാരത്തിലെ മാതൃ സങ്കല്പം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്യാഗത്തിന്റെ പരമാവസ്ഥയായാണ് ഭാരതീയ മാതൃത്വം. മനുഷ്യപ്രകൃതിയിലെ ഉത്കൃഷ്ട ഭാവങ്ങളൊക്കെയും ഏറ്റുവുമധികം പൂജിക്കപ്പെടുന്ന ഭാരതീയ പാരമ്പര്യത്തില്‍ മാതൃത്വം അങ്ങേയറ്റം ആദരണീയമാണ്. പുരാണേതിഹാസങ്ങളില്‍ ഇതുതന്നെയാണ് പ്രകാശിതമാകുന്നത്. അമ്മയും കുഞ്ഞുമെന്ന പാരസ്പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണെന്നും പറഞ്ഞു. ഇലന്തൂര്‍ ഗവ.കോളേജ് പ്രൊഫ. ഡോ. മഞ്ജു വി.മധു അധ്യക്ഷയായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൻമോഹൻ സിംഗ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി : ശശി തരൂർ

തിരുവനന്തപുരം : സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച 'മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്സ്'...

കാരുണ്യ യാത്ര: ബസ്സുകള്‍ സമാഹരിച്ച 93,253 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ആലപ്പുഴ: വയനാടിനായി മണ്ണഞ്ചേരിയിലെ ഏഴു ബസ്സുകള്‍ സര്‍വീസ് നടത്തി സമാഹരിച്ച 93253 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി റോഷന്‍ ഗ്രൂപ്പും അംബികേശ്വരി ബസ്സും തിങ്കളാഴ്ച സര്‍വീസ് നടത്തി സമാഹരിച്ച തുകയാണ് കളക്ടറേറ്റില്‍...
- Advertisment -

Most Popular

- Advertisement -