കൊച്ചി : വിദേശ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ അറിയിച്ചത്.
ടാന്‍സാനിയയില്‍ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവേ കാല്‍ വഴുതി വീണു പരുക്കേൽക്കുക ആയിരുന്നു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈക്കുഴയ്ക്കു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടർന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേരും





