കോഴിക്കോട് : അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡിലെ സ്മൃതിപഥം എന്ന പൊതുശ്മശാനത്തിൽ നടക്കും .എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം സംഭവിച്ചത്. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നു. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി വീട്ടിലേക്കെത്തുകയാണ് .എം.ടിയുടെ വിയോഗത്തിൽആദര സൂചകമായി 26, 27 തിയ്യതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് .