Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ ബോധവൽക്കരണവുമായി...

ലഹരിക്കെതിരെ ബോധവൽക്കരണവുമായി മുണ്ടിയപ്പള്ളി വൈസ്മെൻ ക്ലബ്

കവിയൂർ : കവിയൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്. കവിയൂർ ശങ്കരമംഗലം പബ്ലിക് സ്കൂളിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു . സുബോധം നഷ്ടപ്പെടുത്തുന്ന ലഹരിയുടെ വലയത്തിൽ നിന്നും യുവ തലമുറയെ രക്ഷിക്കാൻ സർക്കാരും പൊതുസമൂഹവും കൂട്ടായ യജ്ഞം ആവശ്യമാണെന്നും ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി കടിഞ്ഞാൺ ഇട്ടാൽ മാത്രമേ ലഹരി വില്പനയും ഉപയോഗവും നിയന്ത്രിക്കാനാവു എന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.

സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ എസ് അനുപ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്‌തു .സ്കൂളുകളിൽ പതിക്കുന്ന ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്റ്റിക്കർ ബോർഡുകൾ ജോസഫ് എം പുതുശ്ശേരി പ്രിൻസിപ്പൽ ജിജിപി മാത്യുവിന് നൽകി പ്രകാശനം ചെയ്തു. വൈസ് മെന്റ് ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി പി മാത്യു, കോഡിനേറ്റർ റോയി വർഗീസ് ഇലവുങ്കൽ, വത്സമ്മ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷെയ്ഖ് ഹസീനയ്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക : ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി.കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ...

സപ്ലൈകോ : 50-ാം വാർഷികം ആഘോഷിക്കും

തിരുവനന്തപുരം : സപ്ലൈകോയുടെ 50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.50-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂൺ 25 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -