Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ  വൃദ്ധ...

ആലപ്പുഴയിൽ  വൃദ്ധ മാതാപിതാക്കളുടെ  കൊലപാതകം :  മകന്റെ വിവാഹം നടത്താതിലുള്ള പകമൂലമെന്ന് മൊഴി

ആലപ്പുഴ : ആലപ്പുഴയില്‍ മകന്‍ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തിയത് വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള പകമൂലമെന്നു മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം മന്നത്ത് വാര്‍ഡ് പനവേലിപ്പുരയിടത്തില്‍ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്നസിനേയും വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് മകന്‍ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

പച്ചക്കറിക്കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ എതിര്‍ത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലില്‍ ബാബു പറഞ്ഞു.

ഇതിന് പിന്നാലെ ബാബു മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുക പതിവായിരുന്നു. അച്ഛനും അമ്മയുമായി നിരന്തരം വഴക്കുമുണ്ടാക്കി. മദ്യപിക്കാന്‍ പണമാവശ്യപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബാബുവിനെതിരെ അമ്മ പരാതി നല്‍കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചയും ബാബു 100 രൂപ ആവശ്യപ്പെട്ടെങ്കിലും അച്ഛനും അമ്മയും കൊടുത്തില്ല. ഇതില്‍ ക്ഷുഭിതനായി ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊല്ലുകയായിരുന്നു. ശേഷം അച്ഛന്റെ മൃതദേഹം മടിയില്‍വെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയല്‍വാസികളെയും അറിയിച്ചെന്നും മൊഴിയില്‍ പറയുന്നുണ്ട്. അതേസമയം കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാബുവിനെ ബാറില്‍നിന്നാണ് പൊലീസ് പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം ജി സോമൻ ഫൗണ്ടേഷൻ മൂന്നാമത് നാടകോൽസവം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ മൂന്നാമത് നാടകോൽസവം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രഥമ ശ്രേഷ്ഠ സേവ മിത്ര അവാർഡ് കെ.ജി....

യുഡിഎഫ് സ്ഥാനാർത്ഥി വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു . ജനകീയ പ്രശ്നകളോട് മുഖം തിരിഞ്ഞ് നിൽക്കാതെ മാമ്മൻ മത്തായിയെ പോലെ പ്രശ്നങ്ങളെ നേരിടുന്ന ജനപ്രതിനിധിയാണ്...
- Advertisment -

Most Popular

- Advertisement -