ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ ഡൽഹിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്ക് വിഎച്ച്പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാരെ സുരക്ഷാ സേന നിയന്ത്രിച്ചു .പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ എംബസിക്ക് മുമ്പിലും ശക്തമായ പ്രതിഷേധമുണ്ടായി.






