റാന്നി : പെരുനാട്ടിലെ സിഐടിയു പ്രവർത്തകൻ ജിതിൻ്റെ കൊലപാതകത്തിലെ പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലപ്പെട്ട ജിതിന് ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിർ പക്ഷത്തിൻ്റെ പ്രചാരണങ്ങൾക്ക് ചില മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നതായും ഇത്തരം കൊലപാതകങ്ങൾ കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല എന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
