നേപ്യിഡോ : ഇരട്ട ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിൽ മരണ സംഖ്യ ഉയരുകയാണ്. ആയിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇതുവരെ 800 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2,500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 10 പേർ മരിച്ചു
മ്യാൻമറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വ്യോമസേനയുടെ C 130 J എയർക്രാഫ്റ്റിൽ 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു.ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം.