Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആടുജീവിതത്തില്‍ തുടങ്ങി...

ആടുജീവിതത്തില്‍ തുടങ്ങി വോട്ട് ഉത്സവം പറഞ്ഞ്‌ നജീബ് കളക്ട്രേറ്റില്‍

ആലപ്പുഴ: “ആലപ്പുഴ ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉത്സവം” സെല്‍ഫിയെടുക്കാനുള്ള നീണ്ട തിരക്കുകള്‍ക്കിടയില്‍ നജീബിന്റെ വാക്കുകള്‍ കൈയടിയോടെയാണ് കളക്ട്രേറ്റ് വരവേറ്റത്. വോട്ടര്‍ബോധവത്കരണ പരിപാടി ആലപ്പുഴയുടെ( സ്വീപ്പ് ) ഭാഗമായി ടാഗ് ലൈന്‍ പ്രകാശനത്തിന് എത്തിയതായിരുന്നു ആടുജീവിതത്തിലെ യഥാര്‍ത്ഥ നായകന്‍ നജീബ്. കളക്ടറേറ്റില്‍ എത്തിയ നജീബിനെ കുശലം പറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും ജീവനക്കാരും പൊതുജനവും വട്ടം കൂടി. സൗദി അറേബ്യയിലെ മരുഭൂമിയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ജില്ല കളക്ടറോടും ജീവനക്കാരുമായും പങ്കുവെച്ച നജീബ് ജനാധിപത്യ പ്രക്രിയയിലെ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

‘ആലപ്പുഴ ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉത്സവം’ എന്നതാണ് ആലപ്പുഴ സ്വീപ്പിന്റെ ഇത്തവണത്തെ ടാഗ് ലൈന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കളക്ടറുമായ അലക്സ് വര്‍ഗീസ്, സബ് കളക്ടര്‍ സമീര്‍ കിഷന്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ.) മുഹമ്മദ് ഷാഫി, സ്വീപ്പ് നോഡല്‍ ഓഫീസറും ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുമായ ഫിലിപ്പ് ജോസഫ്, എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്‍മഹത്യ : ജി.എസ്.ടി. വകുപ്പ്  ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍

കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്(42), സഹോദരി ശാലിനി(35), ഇവരുടെ അമ്മ...

തിരുവല്ല എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ് സഭൈക്യവാര പ്രാർത്ഥന സമാപിച്ചു

തിരുവല്ല: തിരുവല്ലയിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ നടത്തുന്ന സഭൈക്യവാര പ്രാർത്ഥനകളുടെ സമാപനയോഗം  തിരുവല്ല സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ നടന്നു.  യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ....
- Advertisment -

Most Popular

- Advertisement -