പത്തനംതിട്ട : 11 വർഷക്കാലം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും അതിവേഗ വികസനം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ പറഞ്ഞു. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫണൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ജില്ലാ ഭാരവാഹികളായ അഡ്വ. ഷൈൻ ജി കുറുപ്പ്,ബിന്ദു പ്രകാശ്, നിതിൻ ശിവ, പിബി ഹരികൃഷ്ണൻ, വിജയകുമാർ മൈലപ്ര, അഡ്വ. ലെസ്‌ലി ഡാനിയൽ,അഡ്വ. സുനിൽ നാരങ്ങാനം, അഡ്വ. കെ ആർ ഹരി, ചന്ദ്രലേഖ എസ്, സുമ രവി,പത്തനംതിട്ട മണ്ഡലം പ്രസി ഡന്റ് വിപിൻ വാസുദേവ്, റാന്നി മണ്ഡലം പ്രസിഡന്റ് അനീഷ് പി നായർ,ജനറൽ സെക്രട്ടറി എബ്രഹാം ഫിലിപ്പ്, അഡ്വ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.