ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ നാഷണൽ സർവീസ് സ്കീം ഓറിയന്റേഷൻ പ്രോഗ്രാം നടന്നു. കോളേജിൽ അധ്യാപക പരിശീലകർക്കുള്ള ഏകദിന NSS ഓറിയന്റേഷൻ ശില്പശാല IQAC, എൻ എസ് എസ് യൂണിറ്റ് 231 എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് നടന്നത്. എം.ജി.യൂണിവേഴ്സിറ്റി പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ഡോ രാജശ്രീ.ജി. ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് അഡ്വൈസർ ഷീന കരിം അദ്ധ്യക്ഷത വഹിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഗീതാനാരായണൻ, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ടുനിന്ന ഓറിയന്റേഷൻ പ്രോഗ്രാം ആണ് നടന്നത്. അധ്യാപക പരിശീലകർക്കുള്ള എൻ എസ് എസ് പ്രവർത്തനങ്ങളുടെ പ്രാധാന്യം,സമൂഹ സേവനത്തിലെ വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുന്നതിന്റെ ആവശ്യകത എന്നിവയെ കുറച്ചു
വിശദീകരിച്ചു.