തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് കേരളത്തിൽ ശക്‌തം. ജനജീവിതം സ്തംഭിച്ചു .കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.പലയിടത്തും സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു .
സർക്കാർ ജീവനക്കാർക്ക് ഇന്ന് ഡയസ്നോൺ പ്രഖ്യാപിച്ചു.കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്.എന്നാൽ മറ്റു സംസ്ഥാനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിലാണ്.






