തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ആറാം ദിവസം പാർവ്വതീപരിണയവും ഉമാമഹേശ്വാര പൂജയും നടന്നു. ഉത്രമേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആരംഭിച്ച ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ചടങ്ങിൽ യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ തട്ടക്കുടി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത്, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി രാജേഷ് പി ആർ തുടങ്ങിയവർ നേതൃത്വം നൽകി.