തിരുവല്ല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസിന്റെ വാർഷിക സമ്മേളനം പരുമലയിൽ നടന്നു. പ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി.
വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റർ പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പോൾ റമ്പാൻ, കേന്ദ്ര ഡയറക്ടർ ഡോ.സിബി തരകൻ, ജനറൽ സെക്രട്ടറി ശാന്തമ്മ വർഗീസ്, ട്രഷറാർ റീറ്റ വർഗീസ് എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും,വനിതാ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.