Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : തുടരന്വേഷണത്തിന് കോടതി ഉത്തരവ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി ഉത്തരവ്.നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി .നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ, സ്വർണം പണയം വച്ചാണ് ഒരു ലക്ഷം രൂപ നൽകിയതെന്ന് പറയുന്നതിൽ വ്യക്തത വരുത്തണം.പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കണം .പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണം .കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (2 ഒഴിവുകൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...

ശബരിമലയിൽ രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു

ശബരിമല : സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക , രഹസ്യ അന്വേഷണം, ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്...
- Advertisment -

Most Popular

- Advertisement -