Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം ദുഃഖകരം : ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം ദുഃഖകരമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം.വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിനു കാലതാമസം ഉണ്ടാകരുത്.തീരുമാനമെടുക്കാതെ ഫയലുകള്‍ വച്ച് തട്ടിക്കളിക്കരുത് .സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും.അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി.

പത്തനംതിട്ട : കാസർകോഡിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു...

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. പത്തനംതിട്ട നഗരസഭ ഉൾപ്പെടെ 15 ഹോട്ട്സ്പോട്ടുകൾ

പത്തനംതിട്ട : ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. പത്തനംതിട്ട നഗരസഭ, മല്ലപ്പള്ളി, കൊടുമൺ, കോന്നി, റാന്നി പെരുനാട്, തണ്ണിത്തോട്,...
- Advertisment -

Most Popular

- Advertisement -