കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും തിരക്കേറുന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ക്ഷേത്രമണ്ഡപത്തിൽ വൈകിട്ട് ദേശീയ സംഗീത നൃത്തോത്സം അരങ്ങേറും. ഇന്ന് വൈകിട്ട് കലാക്ഷേത്ര ഹരിപത്മൻ, ശാലുമേനോൻ എന്നിവരുടെ ഭരതനാട്യം അരങ്ങേറി.
നവരാത്രി മണ്ഡപത്തിൽ 29ന് വൈകിട്ട് 6.15നു പൂജവയ്പ്, 30-ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി, രണ്ടിന് വിജയദശമി നാളിൽ രാവിലെ 4ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം കുറിക്കും.