നെടുമ്പ്രം : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത് .സർക്കാർ അംഗീകൃത എച്ച് ഡി പി ഇ ചട്ടിയിൽ തൈകളും,പോട്ടിങ് മിശ്രിതവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും . ചട്ടികളിൽ വളവും പച്ചക്കറി തൈകളും ലഭിക്കും . കൃഷി അസിസ്റ്റൻറ് ജലജാ റാണി പദ്ധതി വിശദീകരണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു . വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാർ , വാർഡംഗങ്ങൾ , കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
