Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryനീർവിളാകം ടാഗോർ...

നീർവിളാകം ടാഗോർ ഗ്രന്ഥശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴഞ്ചേരി : നീർവിളാകം ടാഗോർ ഗ്രന്ഥശാലയുടെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ  മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷാ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും കലക്ടർ നിർവ്വഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പത്മജ പത്മകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക മോട്ടിവേഷൻ ക്ലാസ്സും നടന്നു.

ഗ്രന്ഥശാലാ പ്രസിഡന്റ് എം.ഹരികുമാറിൻ്റെ അദ്ധ്യക്ഷതയിൽ കോഴഞ്ചേരി താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ സെക്രട്ടറി എം.എൻ സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് , പഞ്ചായത്ത് അംഗം ഷീജ പ്രമോദ്, വജ്രജൂബിലി സമിതി രക്ഷാധികാരി എസ്.മുരളീകൃഷ്ണൻ, നീർവിളാകം എൻഎസ്എസ് കരയോഗം സെക്രട്ടറി ആർ വസന്ത് കുമാർ , ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെഎൻ രാധാകൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറി വി.വിനോജ്, ലൈബ്രറേറിയൻ രജിത തുടങ്ങിയവർ പ്രസംഗിച്ചു .

1965 മെയ് 28 ന് ഗ്രന്ഥശാലാ സംഘത്തിൽ രജിസ്റ്റർ ചെയ്തതാണ് ഈ വായനശാല. ഒരു വർഷം നീളുന്ന ജൂബിലി വർഷത്തിൽ പുസ്തക പരിചയം, പ്രചോദന ക്‌ളാസ്സുകൾ, പഠന യാത്രകൾ, വായനാ – ഉപന്യാസ മത്സരങ്ങൾ, കവിയരങ്ങ്, കലാ പരിപാടികൾ, കഥാ കൃത്തുക്കളുമായി സംവാദം, സാഹിത്യ ശിൽപ്പശാല, ജൂബിലി സ്മരണിക തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരു​വ​ല്ല​ സ്പാ​യി​ലെ സംഭവം : ഒരു പ്രതി​ കൂ​ടി പോ​ലീ​സ് പി​ടിയിൽ

തി​രു​വ​ല്ല : തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേസ്പാ​യി​ലെസി​ൽ ഒ​രു പ്ര​തി കൂ​ടി പോ​ലീ​സ് പി​ടി​യിൽ. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാത്രിയോ​ടെ​യാ​ണ് പ്രതി​യെ പി​ടി​കൂ​ടി​യ​ത്....

വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി. മുരളീധരനെതിരെ പരാതിയുമായി എൽ ഡി എഫ്

തിരുവനന്തപുരം:ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരന് വോട്ട്അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. വര്‍ക്കലയിൽ സ്ഥാപിച്ച ബോർഡിലാണ് പ്രധാനമന്ത്രിയുടേയും വി. മുരളീധരന്റേയും...
- Advertisment -

Most Popular

- Advertisement -