Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിക്ക് വീണ്ടും...

കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്: സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നൽകി

തൃശൂർ: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി.
സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് ഗതാഗത മന്ത്രി സി.പി ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് തുക കൈമാറി. തുടർന്ന് കെഎസ്ആ‍ർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ ചെക്ക് ഏറ്റുവാങ്ങി. തൃശൂർ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകി.

പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സിഎസ്ആർ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പുരോഗമനപരമായ ആശയങ്ങൾക്കും പൊതുഗതാഗത മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും തുടർന്നും പിന്തുണ നൽകുമെന്ന് അവർ വ്യക്തമാക്കി.

ചടങ്ങിൽ തൃശ്ശൂർ എംഎൽഎ രാജൻ ജെ. പല്ലൻ, സൊസൈറ്റി എംഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി.മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്റെ കേരളം പ്രദര്‍ശന മേള ഇന്ന് സമാപിക്കും

പത്തനംതിട്ട : 'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേള ഇന്ന് സമാപിക്കും . സമാപന സമ്മേളനം പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ  നീക്കം ഹൈക്കോടതി തടഞ്ഞു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം...
- Advertisment -

Most Popular

- Advertisement -