ന്യൂഡൽഹി : ഗോവയിലും ഹരിയാനയിലും പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി അശോക് ഗജപതി രാജുവിനെ നിയമിച്ചു .പ്രൊഫസർ ആഷിം കുമാർ ഘോഷിനെ ഹരിയാന ഗവർണറായി നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് ബ്രിഗേഡിയർ ഡോ. ബി.ഡി. മിശ്ര (റിട്ട.) യുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. പകരം കവിന്ദർ ഗുപ്തയെ നിയമിച്ചുവെന്നും രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.