മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലാണ് കൊച്ചി എൻഐഎ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.