Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsനിജ്ജാറിനെ വെടിവച്ചു...

നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവം : 3 ഇന്ത്യക്കാരെ കാനഡയിൽ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്.കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു ഇയാൾ. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും 24 ന്

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്  മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. ദേശീയ...

തിരുവല്ല-  മാങ്കുളം ബസ് സർവീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ല-  മാങ്കുളം കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. 2016ൽ തുടങ്ങിയ സർവീസ്  കോവിഡ് കാലത്ത് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്  തിരുവല്ല - മാങ്കുളം ടൗൺ ടൗൺ...
- Advertisment -

Most Popular

- Advertisement -