Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവേമ്പനാട്ടുകായൽ നീന്തി...

വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ  ഒൻപതുകാരൻ

വൈക്കം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംനേടി ഒൻപതുകാരൻ.കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌, ആതിര ദമ്പതികളുടെ മകനും  കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവാദർശനാണ്  ഒൻപത് കിലോമീറ്റർ രണ്ടുമണിക്കൂർ ഒരു മിനിട്ട് സമയത്തിനുള്ളിൽ കായൽ നീന്തി കീഴടക്കിയത്.

ഇന്ന് രാവിലെ 7.16ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.17ന് സമാപിച്ചു. ഡോൾഫിൻ ക്ലബ്‌ നീന്തൽ പരിശീലകൻ ബിജുതങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിലാണ് ദേവദർശൻ നീന്തൽ പരിശീലിച്ചത്.

വൈക്കം കായലോരബീച്ചിൽ നടന്ന   അനുമോദന  യോഗത്തിൽ  ജോയിന്റ് എക്സൈസ് കമ്മീഷണർ ടി.എം. മജു,  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ   പി. ഷൈൻ, റിട്ടയേർഡ് ഫയർ സ്റ്റേഷൻ ഓഫീസറും  വൈക്കം ശ്രീമുരുക സ്വിമ്മിംഗ് ക്ലബ്‌ നീന്തൽ പരിശീലകനുമായ ടി. ഷാജികുമാർ, കോതമംഗലംഡോൾഫിൻ ക്ലബ്‌ സെക്രട്ടറി എ.പി. അൻസൽ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽകെജി വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ

മലപ്പുറം : സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ അറസ്റ്റിൽ.മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് .പ്രതി...

യുവത്വത്തിന്റെ നിശ്ചയദാർഢ്യം: വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ 'മൻ കി...
- Advertisment -

Most Popular

- Advertisement -