ശബരിമല: ശബരിമലയിൽ ഐശ്വര്യ സമ്യദ്ധിക്കായി നടത്തുന്ന നിറപുത്തരി ആഘോഷം ഇക്കുറി ഓഗസ്റ്റ് 12 ന് നടക്കും. ഇതിനായി ക്ഷേത്ര നട ഓഗസ്റ്റ് 11 ന് വൈകിട്ട് 5ന് തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് നിറപുത്തരിയുടെ തീയതി, മുഹുർത്തം എന്നിവ നിശ്ചയിച്ചു ബോർഡിനെ അറിയിച്ചത്.
നിറപുത്തരിക്കുള്ള നെല്ല് വയലുകളിൽ പ്രത്യേകമായാണു കൃഷിയിറക്കിയത്. കൊയ്തെടുത്ത നെൽക്കതിർ 11 ന് ആഘോഷമായി ശബരിമലയിൽ എത്തിച്ച്, ദേവസ്വം ബോർഡും ഭക്തരും ഭഗവാന് സമർപ്പിക്കും.
തന്ത്രിയും, മേൽശാന്തിയും എത്തി തീർത്ഥം തളിച്ച് ശുദ്ധിയാക്കി വാദ്യമേളങ്ങളോടെ മണ്ഡപത്തിൽ കൊണ്ടുവന്ന് പൂജിക്കും. പിന്നിട് ശ്രീകോവിലിൽ എത്തിച്ച് പൂജിച്ചതിന് ശേഷം നെൽക്കതിർ ഭക്തർക്കു പ്രസാദമായി വിതരണം ചെയ്യും.