Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഎൻ.എം വിജയന്റെ...

എൻ.എം വിജയന്റെ ആത്മഹത്യ; മൂന്ന് കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം

കൽപ്പറ്റ : വയനാട് ‍ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ മൂന്ന് കോൺ​ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ‍ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, ജില്ല വിട്ടുപോകരുത് എന്നിങ്ങനെയുള്ള നിർദേശത്തിലാണ് ജാമ്യം .എൻ.എം വിജയന്റെ ആത്മഹത്യയിൽ നാല് പേർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കംപ്യൂട്ടർ കോഴ്സുകൾക്ക് സീറ്റൊഴിവ്

കോട്ടയം: കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ 22ന് ആരംഭിക്കുന്ന കേരള സർക്കാർ അംഗികൃത ഡിസിഎ(സോഫ്റ്റ്‌വേർ), ഡിസിഎഫ്എ, ടാലി, ഡാറ്റാ എൻട്രി കോഴ്‌സുകളിലെ ഒഴിവുള്ള...

ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം

തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ...
- Advertisment -

Most Popular

- Advertisement -