Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനോർക്ക സർട്ടിഫിക്കറ്റ്...

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരിൽ :  ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ:  ജില്ലയിലെ ചെങ്ങന്നൂരില്‍  നോര്‍ക്ക റൂട്ട്സ് റീജിയണൽ  സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷന് സമീപം ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് ഒന്നാം നിലയിലാണ് പ്രവർത്തനം. 2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റർ  ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. 

ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ  രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട്,  പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ  അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും.   അന്നേ ദിവസം നോര്‍ക്ക റൂട്ട്സിന്‍റെ  തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ വിതരണം : 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക്...

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ...
- Advertisment -

Most Popular

- Advertisement -