ആലപ്പുഴ: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 2026 ജനുവരി എട്ടിന് ആലപ്പുഴയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ അര്‍ഹരായവര്‍ക്ക് പങ്കെടുക്കാം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ജനുവരി ആറിന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9188492339, +91-8281004904 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.






