ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നുമായിരു
സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്, കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്. ആരാ വര്‍ഗീയതയ്ക്ക് പോകുന്നത്. ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യംപോലെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി വര്‍ഗീയത കാണിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സതീശനാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ക്കിടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
കൊടിക്കുന്നില്‍ വന്ന് തിരിച്ചുപോയി എന്നത് ചാനലില്‍നിന്ന് കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് തന്നെ വിളിച്ചു പറഞ്ഞു എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.






