Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ എസ്...

എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻ എസ് എസ്  കരയോഗത്തിന്റെ നേതൃത്വത്തിൽ  ഓണാഘോഷവും, കുടുംബ സംഗമവും നടന്നു. നാരായണീയ പാരായണം, വഞ്ചിപ്പാട്ട്, പടയണി പാട്ടുകൾ, തിരുവാതിരകളി പരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന കുടുംബ സംഗമം തിരുവല്ല താലൂക്ക് എൻ.എസ് എസ് .കരയോഗ യുണിയൻ  പ്രസിഡന്റ് ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്യതു. താലൂക്ക് യുണിയൻ സെക്രട്ടറി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പെരിങ്ങര കരയോഗം പ്രസിഡന്റെ  പി.റ്റി.മോഹനൻ നായർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കരയോഗം വൈസ് പ്രസിഡന്റെ അഭിലാഷ് കുമാർ, സെക്രട്ടറി എം.എൻ. രാജശേഖരൻ. വനിതാ സമാജം പ്രസിഡന്റ് ലതാ ഭാസി, യുണിയൻ പ്രതിനിധി വേണുഗോപാൽ, ബ്ലോക്ക് മെമ്പർ അനു സി.കെ   വാർഡ് മെമ്പർ സനില കുമാരി എന്നിവർ പ്രസംഗിച്ചു.

കലാകായികമത്സര വിജയി കൾക്കുള്ള സമ്മാനവും മെറിറ്റ് സ്കോളർഷിപ്പ്, എൻഡോവ്മെന്റ് വിദ്യാഭ്യാസ ധന  ചികിത്സാ സഹായവും വിതരണം ചെയ്യ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം : ലഹരിവസ്തുക്കൾ  ഉപയോഗിച്ച 1563 പേർക്കെതിരെ നടപടി

ശബരിമല: ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ്  അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ്...

വിനേഷ് ഫോ​ഗട്ടും ബജ്‌രംഗ്‌ പൂനിയയും കോൺ​ഗ്രസിൽ ചേർന്നു

ന്യൂഡൽഹി : ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പൂനിയയും അം​ഗത്വം സ്വീകരിച്ചത്. കെ.സി വേണു​ഗോപാൽ ഷാൾ അണിയിച്ച് ഇരുവരെയും...
- Advertisment -

Most Popular

- Advertisement -