ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിക്കായി അധ്യാന്മരാമായണത്തെ ആസ്പദമാക്കി രാമായണ മേള സംഘടിപ്പിക്കുന്നു. 10, 11 തീയതികളിൽ എൻ എസ് എസ് ഹെഡ് ഓഫിസിനുള്ളിലെ മന്നത്ത് പാർവതി അമ്മ മെമ്മോറിയൽ ഓഡിറ്റേറിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 10 ന് രാവിലെ 8.45ന് എൻഎസ് എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം നിർവഹിക്കും.
വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ, ക്യാഷ് അവാർഡുകൾ എന്നിവ 11 ന് വൈകിട്ട് 6 നു നടക്കുന്ന സമാപന സമ്മേളനത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിതരണം ചെയ്യും.