ചങ്ങനാശ്ശേരി : എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി.ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. എൻഎസ്എസിന് എല്ലാ പാർട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരൻ നായർ ഡയറക്ടർ ബോർഡ് യോഗത്തിൽ പറഞ്ഞു
വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ പിന്നീട് പറഞ്ഞു .എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ താൻ തന്നെയാണ് ഐക്യനീക്കം വേണ്ടെന്ന് നിർദ്ദേശിച്ചത്. ബിജെപി മുന്നണിയായ എൻഡിഎയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി അയച്ചതിൽ സംശയങ്ങൾക്കിടയാക്കിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.






