പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ചുട്ടിപ്പാറയിൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
പത്തനാപുരം സ്വദേശിനി അലീന ദിലീപ്, വാഴപ്പള്ളി സ്വദേശിനി ആഷിത, അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കൊട്ടാരക്കര ജയിലിൽ റിമാൻഡിൽ കഴിയുന്നത്.
ഇവരെ അവരവരുടെ വീടുകളിൽ നിന്നാണ് പൊലീസ് പിടി കൂടിയത്. കേസിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അമ്മു സജീവ് ജീവനൊടുക്കാൻ കാരണമാകുന്ന വിധത്തിൽ മാനസിക സമ്മർദ്ദം ഉണ്ടായി എന്നതിന് തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഇനിയും നടത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു
പെൺകുട്ടികൾക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റമാണ് സഹപാഠികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്