Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaനഴ്സിംഗ് ശില്പശാല...

നഴ്സിംഗ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രക്തസംബന്ധമായ രോഗികൾക്ക് നൽകേണ്ട നഴ്സിംഗ് പരിചരണത്തെക്കുറിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. ലണ്ടൻ ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻ എച്ച് എസ് ട്രസ്റ്റിലെ അഫ്രെസിസ് നഴ്സ് പ്രാക്ടീഷണർ  സിഞ്ചു തോമസ് മുഖ്യാതിഥിയായി.  ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു.

ആരോഗ്യ പരിപാലന രംഗത്ത് മികച്ച നഴ്സുമാരെ സൃഷ്ടിക്കുവാനും അതുവഴി രോഗികൾക്ക് മെച്ചപ്പെട്ട ആതുര സേവനം ലഭ്യമാക്കാനും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ശില്പശാല സംഘടിപ്പിച്ചതെന്ന് പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു. ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെയ്സി സി ഫിലിപ്പ്, റവ. ഫാ. ജോബി ജോൺ, ചീഫ് നഴ്സിംഗ് ഓഫീസർ  മിനി സാറാ തോമസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റ ശുപാർശക്ക് അംഗീകാരം

തിരുവനന്തപുരം : തലസ്ഥാനത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം...

അറുപതു ഗ്രാം  കഞ്ചാവുമായി 62 കാരൻ പിടിയിൽ

കോഴഞ്ചേരി : ടി ബി  ജംഗ്ഷനിൽ 60 ഗ്രാം (11 പൊതി) കഞ്ചാവുമായി 62 കാരനെ ആറന്മുള പോലീസ്  പിടികൂടി. നാരങ്ങാനം കണമുക്ക് പാറയിൽ വീട്ടിൽ കല്ലൻ ഗോപാലൻ എന്ന ആളിനെയാണ്  അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -