ചെങ്ങന്നൂർ: ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107- നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടി ബസവ സമിതി മുൻ സംസ്ഥാന അധ്യക്ഷൻ കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.എസ് ജയകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.വിമൽ കുമാർ, വിശ്വേശ്വരൻ പിള്ള, ജയപ്രഭ, സന്ധ്യ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭക്തിഗാനമേള, സോപാനസംഗീതം, ശാസ്ത്രീയ നൃത്തം, കുട്ടികളുടെ കലാപരിപാടികൾ, കലാമത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.






