Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiആന എഴുന്നള്ളിപ്പ്...

ആന എഴുന്നള്ളിപ്പ് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

വളര്‍ത്തുനായ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പടുവിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു

കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട്

തിരുവനന്തപുരം: കായിക കേരളത്തിന്‍റെ ഭാവിതാരങ്ങളെ കണ്ടെത്തുന്ന ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്. കോഴിക്കോട് എൻഐടി ഗ്രൗണ്ടായിരിക്കും കായിക പോരാട്ടങ്ങളുടെ...

സംസ്ഥാനത്ത് ചൂട് കൂടുന്നു : മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നു .കഴിഞ്ഞ ഒരു ദിവസത്തെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (8) രേഖപ്പെടുത്തിയത്. ഇവിടെ ജാഗ്രതയുടെ...
- Advertisment -

Most Popular

- Advertisement -