തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷവും, കുടുംബ സംഗമവും നാളെ (സെപ്റ്റംബർ 21) നടക്കും. രാവിലെ 9:30 ന് നാരായണിയ പാരായണം 10:30 ന് പടയണി പാട്ടുകൾ, 11.30 ന് വഞ്ചിപ്പാട്ട്, 12.30 ന് ഓണസദ്യ. ഉച്ചയ്ക്ക് 2.30 ന് കരയോഗം പ്രസിഡന്റ് പി.റ്റി.മോഹനൻ നായരുടെ അധ്യക്ഷതയിൽ കൂടുന്ന കുടുംബ സംഗമം തിരുവല്ല താലൂക്ക് എൻ. എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റ് ആർ. മോഹൻ കുമാർ ഉദ്ഘാടനം നിർവ്വഹിക്കും.
തിരുവല്ല താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ സെക്രട്ടറി സുനിൽകുമാർ മുഖ്യപ്രഭാക്ഷണം നടത്തും. 3.30 മുതൽ വിവിധ കലാപരിപാടികൾ, മെറിറ്റ് സ്കോളർഷിപ്പ് വിതരണം, വിദ്യാഭ്യാസ ധനസഹായം ചികിത്സാസഹായം എൻഡോവ്മെന്റ് വിതരണവും നടക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ സമ്മാനദാനം കരയോഗം സെക്രട്ടറി എം.എൻ. രാജശേഖരൻ നിർവ്വഹിക്കുമെന്ന് കരയോഗം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.