കോഴിക്കോട് : ഓണാഘാഷത്തിനിടെ അപകടകരമായി രീതിയിൽ വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സംഭവം
ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാർത്ഥികളെത്തിയത്. കാറുകളുടെ മുകളിലും ഡോറിലും ഇരുന്നാണ് ഇവർ യാത്ര നടത്തിയത്.റോഡിൽ വലിയ രീതിയിൽ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു യാത്ര.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടർ വാഹന വകുപ്പ് കേസെടുക്കുകയായിരുന്നു.