തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് വായനശാലയുടെ ഓണാഘോഷ പരിപാടികൾ നടന്നു .മുൻ ഫോക്ക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടി എൻ നാരായണൻ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു.കുട്ടികളുടെ കലാപരിപാടികളും പുരസ്കാര വിതരണവും നടന്നു .