Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഓണം അവധി:...

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ  യാത്രാത്തിരക്ക് പരിഹരിക്കാന്‍  റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് – ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. 2025 സെപ്റ്റംബര്‍ 1-ന് രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്ന ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ്.

മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ നമ്പര്‍ 06010 എക്‌സ്പ്രസ് സ്പെഷ്യല്‍ 2025 സെപ്റ്റംബര്‍ 2-ന് വൈകുന്നേരം 7.30 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.

വില്ലുപുരം ജംഗ്ഷന്‍ – ഉദ്ന ജംഗ്ഷന്‍ ട്രെയിന്‍ നമ്പര്‍ 06159 എക്‌സ്പ്രസ് 2025 സെപ്റ്റംബര്‍ 01-ന് രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്ന ജംഗ്ഷനില്‍ എത്തിച്ചേരും.

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം  വര്‍ധിക്കാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം ജി എം കുടുംബ സംഗമം

തിരുവല്ല: സ്ഥാപക പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണയിൽ എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന  കുടുംബ സംഗമം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ...

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്ന് വീണു ; പൈലറ്റടക്കം രണ്ടുപേർ മരിച്ചു

ജയ്‌പുർ : രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടുപേർ മരിച്ചു .ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വർ യുദ്ധവിമാനം തകർന്നു വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത്...
- Advertisment -

Most Popular

- Advertisement -