തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ വിൽപനയിൽ റെക്കോർഡ് .12 ദിവസംകൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപന 824.07 കോടി രൂപയായിരുന്നു .9.34 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം വിൽപനയിലുണ്ടായത്.അത്തം മുതൽ അവിട്ടം വരെയുള്ള ദിവസങ്ങളിലെ കണക്കാണിത് .തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. ഒന്നാം ഓണത്തിന് 137.64 കോടിയുടെ മദ്യം വിറ്റു. അവിട്ടം ദിനത്തിലെ വില്പന 94.36 കോടി രൂപയാണ്.






