പത്തനംതിട്ട : അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 102 കോടി രൂപ മുടക്കി ആധുനികരീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും പ്രാദേശികമായ എതിര്‍പ്പുമൂലം സ്ഥലം ഏറ്റെടുപ്പ് വൈകുന്നതിനാല്‍ പ്രവൃത്തി തുടങ്ങാനായിട്ടില്ല.
പ്രവ്യത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും വേഗം റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.