Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രയില്‍ ട്രെയിന്...

ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു

ഹൈദരാബാദ് : ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിൽ ഇന്ന്  പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്നിക്കിരയായി. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തീ പിടിച്ചതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും, കോച്ചുകളിലുള്ളവരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു. അപകടകാരണം വ്യക്തമായിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം : 2 ശ്വാസകോശത്തിലും ന്യുമോണിയ

വത്തിക്കാൻ സിറ്റി : കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ .മാർപാപ്പയുടെ 2 ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരിക്കുകയാണ്.അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.കടുത്ത...

പരുമല സെമിനാരി മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യുവിനെയും നിയമിച്ചു

കോട്ടയം : പരുമല സെമിനാരിയുടെ മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യു (ജെറിൻ)വിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. ഫാ. എൽദോസ് ഏലിയാസ്...
- Advertisment -

Most Popular

- Advertisement -